എഴുന്നേറ്റു പ്രകാശിക്ക

ദൈവത്തിന്‍റെ തിരുനാമം വാഴ്തപ്പെടുമാറാകട്ടെ.

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നു,യഹോവയുടെ തേജസ്സും നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു, യെശയ്യാവ് 60:1-2.

പ്രിയ ദൈവത്തിന്‍റെ പൈതലേ, യേശുക്രിസ്തു ഈ ലോകത്തിലേക്ക്‌ ഇറങ്ങിവന്ന്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും ക്രിസ്തുവിന്‍റെ പ്രകാശനം നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് ആ പ്രകാശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതു. താങ്കളും കുടുംബവും എത്രത്തോളം ദൈവത്തിനു വേണ്ടി പ്രകാശിക്കുന്നുവോ അതനുസരിച്ച് താങ്കള്‍ക്കും കുടുംബത്തിനും ദൈവത്തിന്‍റെ അനുഗ്രഹം അനുഭവിക്കുവാന്‍ കഴിയും.

മത്തായി 5:16ല്‍ “അങ്ങനെ തന്നെ മനുഷ്യര്‍ ഞങ്ങളുടെ നല്ല പ്രവര്‍ത്തികളെ കണ്ട് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ”. മത്തായി 25:1-13 വരെയുള്ള വാക്യങ്ങളില്‍ബുദ്ധിയുള്ളവരെകുറിച്ചും ബുദ്ധിയില്ലാത്തവരെ കുറിച്ചും പ്രതിപാദിക്കുന്നു. ബുദ്ധിയുള്ളവര്‍ വിളക്കോട്കൂടെ പാത്രത്തില്‍ എണ്ണയും എടുത്തു. താങ്കളുടെ വിളക്കില്‍ എണ്ണ ഇല്ലാതെ ഇരിക്കരുത്. എപ്പോഴും അത് നിറഞ്ഞ് തന്നെ ഇരിക്കണം. മറ്റു സഹോദരങ്ങള്‍ താങ്കളുടെയും കുടുംബത്തിന്‍റെയും പ്രകാശം കണ്ട് ദൈവത്തിനു നന്ദി പറയും.

പ്രിയ ദൈവത്തിന്‍റെ പൈതലേ നാം, ഓരോര്‍ത്തരും, ഓരോ വിളക്കുകളാണ്. അത് നിറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രകാശമായി നിലനില്കട്ടെ. നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ ബുദ്ധിയുള്ളവരായി ഇരിക്കണം. ദൈവം തന്ന ബുദ്ധി, ദൈവത്തിനായി പ്രയോജനപ്പെടുത്തണം. ദൈവം നമ്മെ വിളിച്ചിട്ടുണ്ട്, ആ വിളിയും തിരഞ്ഞെടുപ്പും വീണ്ടും ഉറപ്പാക്കുക. നാമേവരെയും ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ കര്‍ത്താവിന്‍റെ ദാസി.

Mable

മേബിള്‍ സേവ്യര്‍.