അനുഭവസാക്ഷ്യം

ദൈവനാമത്തിനു മഹത്വമുണ്ടാകട്ടെ; എന്‍റെ പേര് ബിജു. തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ വില്ലേജില്‍

പുന്നമൂട്ടില്‍ ശ്രി. രാജുവിന്‍റെയും ശ്രിമതി. മേരിയുടെയും മകനായി ജനിച്ചു. 2004 JUNE 21st ന് കുടപ്പനക്കുന്നില്‍

ശ്രിമാന്‍ റിച്ചാര്‍ടിന്‍റെയും ശ്രിമതി പുഷ്പയുടെയും മകളായ ലേഖയെ ദൈവഹിതപ്രകാരം വിവാഹം കഴിക്കുകയും,

രണ്ടു കുഞ്ഞുങ്ങളെ (ABNER- 2 YEARS & AGNA- 9 YEARS, as of 2015) ദൈവം ദാനമായ്‌ നല്‍കുകയും ചെയ്തു. ജോലിയുമായി ബന്ധപ്പെട്ടു കുടുംബസമേതം കുവൈത്തിലാണ്. 2006 Feb മാസത്തില്‍ ഞങ്ങള്‍ കര്‍ത്താവിനെ സ്വന്തം

രക്ഷിതാവായ് സ്വീകരിച്ച്‌ സ്നാനം ഏറ്റു. എന്നാല്‍ ആത്മീയമായിട്ടും വചനപരമായിട്ടും ഞങ്ങള്‍ വളരെ

പിറകിലായിരുന്നു. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്ക് ഉണ്ടാക്കുക പതിവായതിനാല്‍, സന്തോഷവും

സമാധാനവും ഇല്ലാത്തതായിരുന്നു ഞങ്ങളുടെ കുടുംബ ജീവിതം.

ദൈവത്തോട് അടുക്കുവാന്‍ ഉണ്ടായ കാരണം ഒരു വാഹനാപകടം ആയിരുന്നു. ഞങ്ങളുടെ കുടുംബവും കസിന്‍റെ

കുടുംബവും യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ച്

ഞങ്ങളുടെ വാഹനത്തിന്‍റെ മുന്‍ഭാഗം മുഴുവനും തകര്‍ന്നു പോകുവാന്‍ ഇടയായി. എന്നാല്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു

പോറല്‍ പോലും ഏല്‍ക്കാതെ ദൈവം ഞങ്ങളെ കാത്തുപരിപാലിച്ചു. ജോലിയുമായി ബന്ധപ്പെട്ടു പ്രതികൂലങ്ങള്‍

വന്നപ്പോള്‍ ദൈവം അതില്‍നിന്നും വിടു`തല്‍ നല്‍കി, ഞങ്ങളെ അനുഗ്രഹിച്ചു. ഞാന്‍ 10 വര്‍ഷമായ്

ജോലിചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ നിന്നും ജോലി മാറ്റത്തിനു ശ്രമിച്ചപ്പോള്‍ ഉണ്ടായ കേസും,

വഴക്കുകളില്‍ നിന്നും വിടുവിച്ച്‌ വേറൊരു നല്ല ജോലിയില്‍ പ്രവേശിക്കുവാന്‍ ദൈവം സഹായിച്ചു.

മറ്റൊരിക്കല്‍, ജോലിയുമായി ബന്ധപ്പെട്ടു ഞാന്‍ അബ്ദലി ഹൈവേയില്‍ കൂടി വരുന്ന സമയത്ത് മുത്തല എന്ന

സ്ഥലത്തു വെച്ചു ഞാന്‍ ഓടിച്ചിരുന്ന വാഹനം മറിയുകയും, മരണംവരെ സംഭവിക്കാമായിരുന്ന

അവസ്ഥയില്‍നിന്നും, ഇടത്തെ കൈക്ക് ചെറിയ പരുക്കുകളോടെ ദൈവം അത്ഭുതകരമായി എന്നെ വിടുവിച്ചു.

ലേഖയുടെ ജോലിയുമായി ബന്ധപ്പെട്ടു ഇന്‍റെര്‍വ്യൂ പാസായി മുന്ന് വര്‍ഷം കാത്തിരുന്നു. സഭയുടെ (BETHEL

FAITH MINISTRIES INTERNATIONAL, KUWAIT) നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി 2013 April മാസത്തില്‍

KUWAIT MINISTRY OF SOCIAL AFFAIRS AND LABOUR–ല്‍ STAFF NURSE ആയി ജോലിയില്‍ പ്രവേശിക്കുവാന്‍ ദൈവം

സഹായിച്ചു. Night Allowance കൊടുക്കത്തില്ലന്നു പറഞ്ഞ അധികാരികള്‍ തന്നെ, അത് നല്‍കി. SALARY യുടെ 90 %

പലിശ കൊടുത്തു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നും പല വഴികളിലുടെ ദൈവം പ്രവര്‍ത്തിച്ചത് മുലം

കടഭാരത്തില്‍ നിന്നും ദൈവം ഞങ്ങളെ വിടുവിച്ചു. ”കടം വാങ്ങുന്നവരായിട്ടല്ല കടം കൊടുക്കുന്നവരാക്കും“

എന്ന ദൈവത്തിന്‍റെ ഞങ്ങളോടുള്ള വാഗ്ദത്തം നിറവേറി.

രോഗ സൗഖ്യം :- ഒരുദിവസം സഹിക്കാന്‍ വയ്യാത്ത വയറുവേദനയാല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി

സ്കാന്‍ ചെയ്തപ്പോള്‍ രണ്ടു കല്ലുകള്‍ (4mm & 3mm) കിഡ്നിയില്‍ ഉണ്ടെന്നറിയുവാന്‍ ഇടയായി. തുടര്‍ന്ന്,

സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. മുന്ന് ദിവസത്തിനുശേഷം വീണ്ടും സ്കാന്‍ ചെയ്തപ്പോള്‍ 2mm &

1mm എന്ന ചെറിയ അളവില്‍ മാത്രമേയുള്ളൂ എന്ന് ഡോക്ടര്‍ പറയുവാന്‍ ഇടയായി. പത്തുദിവസം ആശുപത്രിയില്‍

കിടന്നു. ഈ ദിവസങ്ങളില്‍ ആത്മീയമായി ഒരു പടി മുന്നോട്ടു വെക്കുവാന്‍ ദൈവകൃപയാല്‍ എനിക്ക് സാധിച്ചു.

ഈ വിടുതലിന്‍റെയെല്ലാം പിറകില്‍ ഞങ്ങളുടെ സഭയുടെ കൂട്ടായ പ്രാര്‍ത്ഥനയായിരുന്നു. “സഭയുടെ

ശ്രദ്ധയോട്കൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കും“ എന്ന ദൈവ വചനം ഞങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചറിയാന്‍

സാധിച്ചു. ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ട് ദൈവനാമ മഹത്വത്തിനായി ഞങ്ങളെ കുടുംബസമേതം താഴ്ത്തി

സമര്‍പ്പിക്കുന്നു.

ബ്രദര്‍. ബിജു bijumaryraju@gmail.com

bijumary